ആളുകളെ impress ചെയ്യാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു (പണ്ട്),
ഒരിക്കലും മനസ്സമാധാനം കിട്ടുന്നില്ല -
ഏച്ചുകെട്ടിയതൊക്കെ മുഴച്ചുതന്നെ നിന്നു,
കൂടുതൽ ചീഞ്ഞത് മാത്രം ബാക്കി. ഇത് അതികഠിനമാണ് - തിരിച്ചറിവുവന്നു
.. കുത്തൊഴുക്കിനെതിരെ ശക്തമായി നീന്താൻ തീരുമാനിച്ചു ..
ഇതിനെക്കുറിച്ചുള്ള ഒരു സംഭവമാണിത്:
എട്ട് വർഷം മുമ്പ് ബാംഗ്ലൂരിൽ, മനസ്സു നിശ്ചലമായ ഒരു ദിവസം, പാർക്കുചെയ്യുമ്പോൾ എന്റെ കാറിന്റെ സൈഡിൽ നന്നായി പെയിന്റ് പോയി, വലുപ്പത്തിൽ കാണാവുന്ന ഒരു ഡെന്റും ഉണ്ടായി. നല്ല സങ്കടം തോന്നിയെങ്കിലും ഇത് എന്നെ സംബന്ധിച്ചെടുത്തോളം ചെറിയ കാര്യമാണെന്ന് വിചാരിച്ച്, അതുപോലെ വിട്ടു. വണ്ടി അങ്ങനെ 60, 000kms 'ന് മുകളിൽ ഓടി.. പലതവണ insurance പുതുക്കിയെങ്കിലും ക്ലെയിം ചെയ്തില്ല, ഒരാഴ്ചയിൽ കൂടുതൽ സമയം എടുക്കുമെന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞു. അങ്ങനെ കുറച്ച് വർഷങ്ങൾ കടന്നുപോയി..

ഒരുമാസം മുൻപ്, ഒരു ചടങ്ങിൽ എന്റെ ചങ്ക് അയൽക്കാരൻ എന്റെ ചെവിയിൽ പിച്ചി നുഴഞ്ഞ് ആരഹസ്യം പരസ്യമാണെന്ന് പറഞ്ഞു 'അത് അറ്റകുറ്റപ്പണി ചെയ്യാൻ നിർദേശിച്ചു'. ഞാൻ പറഞ്ഞു - "ഇത് ചെറിയ കാര്യമല്ലേ (തൽക്കാലം മെനക്കെടാൻ പറ്റില്ല); സാരൂല്ല.. വിട്ടേക്ക'പ്പാ.." ഓൻ വാദിച്ചു, "അല്ല, നീ നല്ല ഡ്രൈവറല്ല! എന്ന് ആളുകൾ മോശം പറയൂലെ? അത് വേണ്ട!"
സത്യമാണ് മക്കളെ, ആളുകൾ നിങ്ങളുടെ സ്ക്രാച്ചുകളും ഡെന്റുകളും ശ്രദ്ധിക്കും - ഇല്ലെങ്കിൽ ഉണ്ടാക്കിത്തരും, പറഞ്ഞുചിരിക്കും (ചിരിച്ച് മരിക്കും). എങ്കിലും ഞാനീ പൂർണ്ണത തേടുന്ന ലോകത്ത് അപൂർണ്ണനായി തന്നെ തുടരാൻ തീരുമാനിച്ചു.
പ്രിയ അയൽക്കാരേട്ടാ, ലോകമേ.. എന്നോട് ഷെമീ.. നിന്റെ സമ്മർദ്ദങ്ങൾ താങ്ങാൻ ഇനിയുമെനിക്ക് കഴിയുന്നില്ല, നീ തെളിയിച്ച വഴിയിലൂടെ മാത്രം നടക്കാൻ ആവുന്നില്ല - മാപ്പ്!!


മുന്നോട്ട് പോകുമ്പോൾ തെറ്റുകൾ വരട്ടെ, അതിലൂടെ ഞാൻ മെച്ചപ്പെടുന്നുണ്ട്, എനിക്കുറപ്പാണ്. ഞാനെവിടെനിന്നും തുടങ്ങി.. അത് മാത്രമാണ് എന്നെ നയിക്കുന്നത്.
“നിന്റെ പോരായ്മകൾ നീ അംഗീകരിച്ചാൽ, അത് നിനക്കെതിരായി വേറെ ആർക്കും ഉപയോഗിക്കാനാകില്ല!”
ഞാൻ ജനിച്ചപ്പോൾ perfect ആയിരുന്നു, പക്ഷേ -
എന്റെ സമൂഹം എന്നെ domesticate ചെയ്തു.
എന്റെ കുടുംബം -
പശുക്കളെ വളർത്തുന്നു ..
പട്ടികളെ വളർത്തുന്നു..
മനുഷ്യക്കുഞ്ഞുങ്ങളെയും!
(നിന്റെയും)
ഞാൻ - പിറന്ന വീടിന്റെയും നാടിന്റെയും ജനതയുടെയും സംകാരത്തിന്റെയും ജീവനുള്ള ശില്പമാണ് -
ഞാൻ - നിന്റെ എന്നോടുള്ള പെരുമാറ്റത്തിന്റെകൂടി പ്രതിബിംബമാണ്.
എന്റെ മാറാപ്പിൽ നൂറ്റാണ്ടുകളുടെ ചിന്തകളുണ്ട്, ചിതാഭസ്മമുണ്ട്.
നീ എന്റെ തെറ്റിനെയും അപൂർണ്ണതകളും ക്ഷമിക്കുക,
ഞാൻ നിന്റേതിനെ എന്നപോലെ.
- ശുഭം -